തിരുവനന്തപുരം: വിഴിഞ്ഞത്ത് മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളി രാജേഷ് കടലിൽ വീണു മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ രാജേഷ് ഉച്ചക്ക് 12 മണിയോടെയാണ് ഹാർബറിൽ പ്രവേശിക്കുന്ന സമയത്ത് അസ്വാസ്ഥ്യബാധയുണ്ടായി കടലിലേക്ക് വീണത്.
സുഹൃത്തുക്കളായ മൈക്കിൾ, ഹെഡ്മണ്ട്, സിൽവപ്പിച്ച, നായകം എന്നിവരോടൊപ്പമാണ് പോയത്. എൻജിൻ നിയന്ത്രിച്ചിരുന്നത് രാജേഷ് ആയിരുന്നു. മുങ്ങൽ വിദഗ്ധരായ കോസ്റ്റൽ വാർഡൻമാർ അദ്ദേഹത്തെ പുറത്തെടുത്തെങ്കിലും, വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.






