Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രോഹിത് വി.എസ് ചിത്രം ‘ടിക്കി ടാക്ക’ ഫസ്റ്റ്ലുക്ക് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആസിഫ് അലിയുടെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’. ഇപ്പോഴിതാ ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘Absolute Cinema’ എന്ന ടാഗ്ലൈനോടെയാണ് സിനിമയുടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡിലെ വമ്പൻ കമ്പനിയായ ടി സീരീസ് ആദ്യമായി നിർമ്മാണ പങ്കാളിയാകുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവർക്കൊപ്പം മറ്റൊരു പ്രമുഖ ബോളിവുഡ് നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും സിനിമയുടെ നിർമ്മാണ പങ്കാളികളാണ്.

നസ്‌ലെൻ, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന താരങ്ങൾ. നായികമാരായി വാമിഖ ഗബ്ബി, സഞ്ജന നടരാജ എന്നിവരും എത്തുന്നു. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ടിക്കി ടാക്ക എന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകുന്ന സൂചനകൾ. ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം വെൽമെയ്ഡ് പ്രൊഡക്ഷന്സും അഡ്വഞ്ചേഴ്സ് കമ്പനിയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. നാവിസ് സേവിയർ ,റാം മിർ ചന്ദനി, രാജേഷ് മേനോൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

‘കള’ എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റർടെയ്നര്‍ വിഭാഗത്തില്‍പെടുന്ന ഒന്നാണ്. സിനിമയുടെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടെ മുട്ടുകാലിനു ഗുരുതരമായി പരുക്കേൽറ്റതിനെ ആസിഫ് അലി അഞ്ച് മാസത്തെ വിശ്രമം എടുത്തിരുന്നു. ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ‘ദ് റെയ്ഡ് റിഡെംപ്ഷൻ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.

Recent News

Advertisement
WhiteswanTV Footer