സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്തെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി കേന്ദ്ര സർക്കാർ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഗുരുതര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബ്രൗസറിലെ ചില സുരക്ഷാ പിഴവുകൾ സൈബർ ആക്രമണങ്ങൾക്ക് ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് പ്രകാരം, ഈ പിഴവുകൾ വിൻഡോസ്, മാകോസ്, ലിനക്‌സ് ഉപയോക്താക്കളെ ബാധിക്കാം. പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത വെബ് പേജുകൾ സന്ദർശിക്കുന്ന ഉപയോക്താക്കളുടെ സിസ്റ്റത്തിൽ ഹാക്കർമാർക്ക് മാൽവെയർ പ്രവർത്തിപ്പിക്കാനും സിസ്റ്റത്തിന്റെ നിയന്ത്രണം പിടിക്കാനും ഈ പിഴവുകൾ സഹായിക്കാം. പ്രശ്‌നങ്ങൾ വെബ്ജിപിയു, വീഡിയൊ, ഹീപ്പ് ബഫർ ഓവർഫ്ലോ, സ്റ്റോറേജ്, ടാബുകൾ, മീഡിയ, ഓമ്‌നിബോക്സ് തുടങ്ങിയ ഘടകങ്ങളിലാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.

പഴയ ക്രോം പതിപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾ ഏറ്റവും കൂടുതൽ അപകട സാധ്യത നേരിടുന്നതായും കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് പറഞ്ഞു. ലിനക്‌സ് ഉപയോക്താക്കൾ 141.0.7390.54-ന് മുമ്പുള്ള പതിപ്പുകൾ, വിൻഡോസ്, മാക് ഉപയോക്താക്കൾ 141.0.7390.54/55-ന് മുമ്പുള്ള പതിപ്പുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യേണ്ടതാണെന്ന് മുന്നറിയിപ്പ് നൽകി.

ഗൂഗിൾ ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന പുതിയ സ്റ്റേബിൾ അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ക്രോമിൽ മുകളിലെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് Settings → About Chrome → Update Chrome വഴിയുള്ള അപ്ഡേറ്റ് നടപ്പിലാക്കുകയും, അപ്‌ഡേറ്റ് പൂർത്തിയായ ശേഷം ബ്രൗസർ റീസ്റ്റാർട്ട് ചെയ്യുകയും ചെയ്യണമെന്ന് കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ശുപാർശ ചെയ്യുന്നു.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement