കൊച്ചി: വയനാട് ചൂരൽമല–മുണ്ടക്കൈ മേഖലയിൽ നടന്ന ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിതരായവരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ കേരള ഹൈക്കോടതിയുടെ ശക്തമായ വിമർശനം. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര സർക്കാരിന്റെ നിലപാട് “അസ്വസ്ഥതപ്പെടുത്തുന്നതാണ്” എന്ന്പ്ര സ്താവിച്ചത്.
പ്രകൃതിദുരന്തങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ലഭ്യമായ എല്ലാ സഹായവും നൽകുമ്പോൾ, കേരളത്തിന് മാത്രം വേറിട്ട സമീപനം സ്വീകരിക്കുന്നത് “ചിറ്റമ്മ നയം” ആണെന്ന് കോടതി ആരോപിച്ചു. ദുരിതബാധിതർക്കു സഹായം നൽകാൻ കഴിയില്ലെങ്കിൽ അതു തുറന്നുപറയാൻ ധൈര്യം കാണിക്കണമെന്നും കോടതി ഉപദേശിച്ചു. വായ്പ എഴുതിത്തള്ളൽ ധനമന്ത്രാലയത്തിന്റെ അധികാരപരിധിയിൽ പെടുന്നില്ലെന്നും, ബാങ്കുകളുടെ കാര്യങ്ങളിൽ നേരിട്ട് ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. മൃത്യുഞ്ജയ് ത്രിപാഠി എന്ന ഉദ്യോഗസ്ഥനാണ് സത്യവാങ്മൂലത്തിൽ ഈ വിശദീകരണങ്ങൾ നൽകിയത്.
വായ്പ എഴുതിത്തള്ളൽ ധനമന്ത്രാലയത്തിന്റെ അധികാരപരിധിയിൽ പെടുന്നില്ലെന്നും, ബാങ്കുകളുടെ കാര്യങ്ങളിൽ നേരിട്ട് ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. മൃത്യുഞ്ജയ് ത്രിപാഠി എന്ന ഉദ്യോഗസ്ഥനാണ് സത്യവാങ്മൂലത്തിൽ ഈ വിശദീകരണങ്ങൾ നൽകിയത്. ആർബിഐയുടെ 2018 ഒക്ടോബർ 17 ലെ മാർഗനിർദേശങ്ങൾ പ്രകൃതിദുരന്തം ബാധിച്ച മേഖലകളിൽ വായ്പാ പുനഃക്രമീകരണത്തിനും തിരിച്ചടവ് ഇളവുകൾക്കും വഴിയൊരുക്കുന്നവയാണെങ്കിലും, വായ്പ എഴുതിത്തള്ളാനുള്ള നേരിട്ട് വ്യവസ്ഥയില്ല. ഈ മാർഗനിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാമെങ്കിലും, വായ്പ എഴുതിത്തള്ളൽ സംബന്ധിച്ച തീരുമാനങ്ങൾ ബാങ്കുകളുടെ തീരുമാനങ്ങളായിരിക്കും എന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.






