ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ ഉത്സവമായ ഇന്ത്യ ബൈക്ക് വീക്കിന്റെ പന്ത്രണ്ടാം പതിപ്പ് 2025 ഡിസംബർ 12, 13 തീയതികളിൽ ഗോവയിലെ വാഗറ്റോറിൽ നടത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എല്ലാ വർഷവും റോഡ് പ്രേമികളെയും ബൈക്കർ സമൂഹത്തെയും ഒരുമിപ്പിക്കുന്ന ഈ പരിപാടി, ബൈക്ക് എക്സിബിഷനുകൾ, റെയ്സുകൾ, ലൈവ് എന്റർടെയ്ൻമെന്റ് എന്നിവയിലൂടെ മികച്ച അനുഭവങ്ങൾ നൽകുന്നു.
2024 ലെ പരിപാടിയിൽ കെടിഎമ്മിന്റെ 390 അഡ്വഞ്ചറും 390 എൻഡ്യൂറോ ആർ മോഡലുകളും വലിയ ശ്രദ്ധ നേടിയിരുന്നു. 2025ൽ പുതിയ ബൈക്കുകളുടെ അവതരിപ്പിക്കൽ, ചില കമ്പനികളുടെ 2026 മോഡൽ ബൈക്കുകളുടെ റിലീസ് എന്നിവ പ്രതീക്ഷക്കുന്നു.
പരിപാടിയിൽ ഫ്ലാറ്റ് ട്രാക്ക്, ഒബ്സ്ട്കിള്‍ റേസിംഗ്, മോട്ടോർസൈക്കിൾ ഷോകേസുകൾ, ഗിയർ, വസ്ത്രങ്ങൾ, ലൈവ് സംഗീതം, പരിചയസമ്പന്നരായ ടൂറിംഗ് റൈഡർമാരുടെ വർക്ക്‌ഷോപ്പുകൾ എന്നിവ ഉൾപ്പെടും. കൂടാതെ ഗോവൻ പ്രാദേശിക വിഭവങ്ങൾ മുതൽ ഫാസ്റ്റ് ഫുഡ് വരെ വിവിധ ഭക്ഷണ-പാനീയ ഓപ്ഷനുകളും സന്ദർശകരെ കാത്തിരിക്കുന്നു.
2025 ബൈക്ക് പ്രേമികൾക്കും റോഡ് അത്ഭുതങ്ങൾ അനുഭവിക്കാനാഗ്രഹിക്കുന്നവർക്കും ഒരുപാട് ആകർഷണീയമായ ഒരു ഉത്സവമാവുമെന്ന് പ്രതീക്ഷിക്കാം.






