കൊല്ലം: കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ. കൊല്ലം വടക്കൻ സോമവിലാസം മാർക്കറ്റിന് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണപിള്ള (55) യാണ് മരിച്ചത്. തെരുവു നായ്ക്കളുടെ കടിയേറ്റു മരിച്ചതാണോ, മരിച്ചശേഷം മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതാണോയെന്ന കാര്യം വ്യക്തമല്ല.
ഇദ്ദേഹം താമസിച്ചിരുന്ന ചെറിയ ഷെഡിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസി രാധാകൃഷ്ണപിള്ളയെ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. മൃതദേഹ ഭാഗങ്ങൾ നായ്ക്കൾ ഷെഡിനു പുറത്തേക്കു വലിച്ചിട്ട നിലയിലായിരുന്നു. മാംസ ഭാഗങ്ങളെല്ലാം നായ്ക്കൾ ഭക്ഷിച്ച നിലയിൽ അസ്‌ഥികൂടം മാത്രമാണ് ഉണ്ടായിരുന്നത്.






