Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിണറായി വിജയന് സുപ്രീംകോടതിയിൽ ആശ്വാസം; വിജിലൻസ് അന്വേഷണം തടഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണത്തിൽ പിണറായി വിജയന് സുപ്രീംകോടതിയിൽ ആശ്വാസം. കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി, ഹർജി കേരള ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. ഒറ്റ ദിവസംകൊണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ എന്താണ് ഇത്ര അടിയന്തര പ്രാധാന്യമെന്ന് ജസ്റ്റിസ് മോഹന ചോദിച്ചു. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി.

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്താണ് പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണവിധേയരുടെ ഭാഗം കേൾക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടിയിൽ ഇടപെടാൻ നേരത്തേ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിണറായി വിജയനും കുടുംബവും ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയനെ കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ദസറ അവധിക്കാലത്ത് സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹർജി പരിഗണിച്ചത്. പിണറായി വിജയൻ ഉൾപ്പെടെ കേസിലെ വിവിധ കക്ഷികൾ നൽകിയ ഹർജികളും കോടതി പരിഗണിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix