Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

“ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചപ്പോൾ ഞാൻ തന്നെ ‘ഇതേത് പടം എന്ന്’ ചോദിച്ചിട്ടുണ്ട്”: വെളിപ്പെടുത്തി റിമ കല്ലിങ്കൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് റിമ കല്ലിങ്കൽ. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റിമ നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. റിമയുടെ പുതിയ ചിത്രം ‘തിയേറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി’ റിലീസിനൊരുങ്ങുകയാണ്. സജിൻ ബാബുവാണ് ചിത്രത്തിന്റെ സംവിധാനം. ഈ ചിത്രത്തിലെ പ്രകടനത്തിന് റിമയ്ക്ക് ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഫിലിം ക്രിട്ടിക്സ് അവാർഡ് കിട്ടിയ സമയത്തെ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് റിമ കല്ലിങ്കൽ. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഒരുപാട് നാളുകൾക്ക് ശേഷം ചെയ്ത സിനിമയ്ക്ക് അവാർഡ് കിട്ടുക എന്ന്പറയുന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ് എന്നാണ് റിമ പറയുന്നത്.

“ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ച സമയത്ത് ഞാൻ എന്നോട് തന്നെ ഇതേത് പടം എന്ന് ചോദിച്ചിട്ടുണ്ട്. ഒരുപാട് കാലം ആയല്ലോ ഞാൻ അഭിനയിച്ചിട്ട് എന്ന മൂഡായിരുന്നു. അച്ഛനും അമ്മയും വിളിച്ചിട്ട് ചോദിച്ചത് നിനക്കെന്തിനാ അവാർഡ് കിട്ടിയത് എന്നായിരുന്നു. കാരണം സിനിമ ഇനിയും പുറത്തിറങ്ങിയിട്ടില്ലല്ലോ അതുകൊണ്ട്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഒരുപാട് നാളുകൾക്ക് ശേഷം ഒരു സിനിമ ചെയ്ത്, അതിനൊരു അവാർഡ് കിട്ടുക എന്നുപറയുന്നത് ഒരു വലിയ ഹൈ ആണ്.” ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റിമയുടെ പ്രതികരണം.

‘ബിരിയാണി’ക്ക് ശേഷം സജിൻ ബാബു
അതേസമയം ഒക്ടോബർ 16-നാണ് തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി റിലീസ് ചെയ്യുന്നത്. ഒക്ടോബർ 7ന് ഒൻപതാമത് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തിൽ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ്. മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെത് എന്നാണ് ലഭിക്കുന്ന വിവരം.

Recent News

Advertisement
WhiteswanTV Footer