Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കിം ജോങ് ഉൻ മരിച്ചെന്ന് അഭ്യൂഹങ്ങൾ; പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ഉത്തര കൊറിയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്യോങ്യാങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മരണപ്പെട്ടെന്നും കോമയിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഉത്തരകൊറിയ. കിം ഉത്തരകൊറിയയിലെ പാദരക്ഷാ പ്രദര്‍ശന ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഔദ്യോഗിക പത്രമായ റോഡോങ് സിന്‍മുന്‍ പുറത്തുവിട്ടത്. ചൈനയിലെ ഡെമോക്രാറ്റിക് പാർട്ടിയംഗവും യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുമായ വാഞ്ജുന്‍ ഷീയുടെ എക്സിലൂടെയുള്ള സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെയാണ് ഔദ്യോഗിക പത്രത്തിന്റെ നിര്‍ണായക ഇടപെടലെന്നതും ശ്രദ്ധേയമാണ്.

42-കാരനായ കിം ഇതിനോടകം കൊല്ലപ്പെട്ടുവെന്നും കോമയിലാണെന്നും ബീജിങ്ങിലെ ആശുപത്രിയിലേക്ക് വിദഗ്ധ പരിചരണത്തിനായി മാറ്റിയിരിക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങള്‍ കുറച്ച് ദിവസങ്ങളായി പരന്നിരുന്നു. ഔദ്യോഗിക പത്രം പുറത്തുവിട്ട ചിത്രത്തില്‍, പിങ്ക് വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ കൈയിലെ പിങ്ക് ഷൂവിലേക്ക് കിം സസൂക്ഷ്മം ശ്രദ്ധ കൊടുത്തിരിക്കുന്നത് കാണാം. കൂടെയുണ്ടായിരുന്ന ഒഫീഷ്യലുകള്‍ക്ക് കിം നിര്‍ദേശം നല്‍കുന്നതാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix