Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വനിതാ സംരംഭകർക്ക് ടൂറിസം വകുപ്പിന്റെ കൈത്താങ്ങ്; കുറഞ്ഞ പലിശയില്‍ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്ത്രീസൗഹാർദ്ദ ടൂറിസം വികസനത്തിന്റെ ഭാഗമായി വനിതാ സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതി ടൂറിസം വകുപ്പ് നടപ്പിലാക്കും. വനിതാ വികസന കോർപ്പറേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. പദ്ധതിയി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചര്‍ച്ചകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഈ മാസം തന്നെ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ടൂർ ഓപ്പറേറ്റർമാർ, ഹോംസ്റ്റേ നടത്തിപ്പുകാർ, ടൂറിസ്റ്റ് ടാക്സി സർവീസുകൾ നടത്തുന്നവർ തുടങ്ങിയ ടൂറിസം മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകരാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഇവരെ തമ്മിൽ ബന്ധപ്പെടുത്തി ഒരു ശൃംഖല രൂപപ്പെടുത്തും. അതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങളും സംരംഭ സാധ്യതകളും സൃഷ്ടിക്കാനാകും. പദ്ധതിയിൽ പങ്കാളിയാകുന്നവർക്കായി തൊഴിൽപരമായ പരിശീലനത്തോടൊപ്പം ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രായോഗിക പരിശീലനവും നൽകും.
സഞ്ചാരികളെ സ്വീകരിക്കുന്ന രീതികളും, മികച്ച അനുഭവം നൽകുന്നതിനുള്ള രീതികളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിശീലനം ലഭ്യമാക്കും.

സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും ടൂറിസം കേന്ദ്രങ്ങൾ പ്രാപ്യമാക്കുന്നതാണ് സർക്കാരിന്റെ ദീർഘദൂര ലക്ഷ്യം. ഇതിനായി ടൂറിസം കേന്ദ്രങ്ങളെ സ്ത്രീസൗഹാർദ്ദവും, വയോജന സൗഹൃദവും, ഭിന്നശേഷി സൗഹൃദവുമായ രീതിയിൽ വികസിപ്പിക്കുന്ന നടപടികൾ കൈക്കൊണ്ടുവരുകയാണ്. കലാകാരികളും വനിതാ സാംസ്കാരിക പ്രവർത്തകരും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടും. ടൂറിസം മേഖലയിൽ ഇവർക്കും പ്രധാന പങ്ക് വഹിക്കാൻ അവസരം നൽകുമെന്നും, അവർക്ക് പിന്തുണ നൽകുന്നതിനായി പ്രത്യേക പദ്ധതികളും ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix