പടിഞ്ഞാറത്തറ: ഹോംസ്റ്റേയിൽ ചീട്ടുകളി നടത്തിയ 11 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് എട്ടാം തീയതി വൈകിട്ട് ചേര്യംകൊല്ലി–കൂടംകൊല്ലി പ്രദേശത്തെ ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പരിശോധനയിൽ 44 ചീട്ടുകളും ₹85,540 രൂപയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കര്‍ണാടക ബൈരക്കുപ്പ സ്വദേശി സി.കെ. രാജു , കെ.എ. മുസ്തഫ , ബാലൻ ,കെ. അജ്മൽ മിസ്ഫർ, നൗഷാദ് , ഷാനവാസ് , ഷബീര്‍ അലി , പൗലോസ് , അബ്ദുള്‍ നാസര്‍ , സനീഷ് എന്നിവരാണ് പിടിയിലായത് .എസ്.ഐ കെ. മുഹമ്മദലി, എ.എസ്.ഐ അബ്ദുള്‍ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഓപ്പറേഷൻ നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.






