Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രഞ്ജി ട്രോഫിക്കായി അസറുദ്ദീന്‍ നായകനായി കേരള ടീം പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീന്‍ ഇത്തവണ ടീം ക്യാപ്റ്റനായി നയിക്കുമെന്നാണ് പ്രഖ്യാപനം. ബാബ അപരാജിത് വൈസ് ക്യാപ്റ്റനാണ്. കഴിഞ്ഞ സീസണില്‍ കേരളത്തെ നയിച്ച സച്ചിന്‍ ബേബിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മലയാളി താരം സഞ്ജു സാംസണെയും രഞ്ജി ടീമിൽ ചേർക്കപ്പെട്ടിട്ടുണ്ട്.

കേരള ക്രിക്കറ്റ് ലീഗിൽ ശ്രദ്ധേയ പ്രകടനം നടത്തിയ സൽമാൻ നിസാർ, അഹമ്മദ് ഇമ്രാനും ടീമിലെ പ്രധാന താരങ്ങളാണ്. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയ കേരളം വിദർഭ് ടീമിന് കീഴടങ്ങി ഇത്തവണ കിരീടം നേടാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബാബ അപരാജിത്, അങ്കിത് ശർമ്മ എന്നിവരാണ് ടീമിലെ മറുനാടൻ താരങ്ങൾ.

കേരളം ഇത്തവണ എലൈറ്റ് ഗ്രൂപ്പ് ബി-യിൽ എത്തിയിട്ടുണ്ട്. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, സൗരാഷ്ട്ര, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നിവരടങ്ങിയ ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പ് എതിരാളികൾ. കേരളത്തിന്‍റെ ആദ്യ മത്സരം ഒക്ടോബർ 15-ന് ഗ്രീന്‍ഫീൽഡ് സ്റ്റേഡിയത്തിൽ മഹാരാഷ്ട്രക്കെതിരായാണ്. പിന്നീട് ഒക്ടോബർ 25-ന് മുള്ളൻപൂരിൽ പഞ്ചാബ്, നവംബർ 1-ന് തിരുവനന്തപുരം മംഗലപുരം ഗ്രൗണ്ടിൽ കര്‍ണാടകയെ നേരിടും.

Recent News

Advertisement
WhiteswanTV Footer