Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദുഃസ്വപ്‌നം കാണുന്നത് ഒഴിവാക്കാൻ മന്ത്രവാദം; പൂജയ്‌ക്കിടെ വിദ്യാ‌ർത്ഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ പിടിയിൽ. കോഴിക്കോട് പറമ്പിക്കടവ് സ്വദേശി കുഞ്ഞുമോൻ ആണ് അറസ്റ്റിലായത്. വയനാട് മുട്ടിൽ സ്വദേശിയാണ് ഇയാൾ. ഉറക്കത്തിൽ ദുഃസ്വപ്‌നം കാണുന്നതിന് പരിഹാരമായി ചരട് പൂജിച്ച് കെട്ടാനായാണ് വിദ്യാർത്ഥിനി അമ്മയ്‌ക്കൊപ്പം പറമ്പിക്കടവിലുള്ള വീട്ടിലെത്തിയത്. തുടർന്ന് പൂജ ചെയ്യാൻ നിർദേശിക്കുകയും പൂജാസാധനങ്ങളുമായി മന്ത്രവാദിയുടെ വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ പ്രതി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുത്തിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

അവധി കഴിഞ്ഞ് കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി പിന്തുടർന്ന് ഭീഷണിപ്പെടുത്തി ലോഡ്‌ജിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും ചെയ്‌തു. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പൊലീസാണ് കേസെടുത്ത് പ്രതിയെ പിടികൂടിയത്. ചേവായൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ ടി മഹേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്‌ടർമാരായ നിമിൻ കെ ദിവാകരൻ, സജീവ് എന്നിവർ ചേർന്നാണ് കുഞ്ഞുമോനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Recent News

Advertisement
WhiteswanTV Footer