തിരുവനന്തപുരം: യുവതിയുടെ ശരീരത്തിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ സുമയ്യയുടെ പരാതിയെ തുടർന്ന് കേസ് അന്വേഷണം ശക്തമാകുന്നു. സ്വതന്ത്രമായ വിദഗ്ധാഭിപ്രായം ലഭിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഡിഎംഒയ്ക്ക് പൊലീസ് കത്ത് നൽകി.
ഡി.എം.ഒയാണ് ബോർഡിന്റെ കൺവീനർ, മുതിർന്ന ഗവൺമെന്റ് ഡോക്ടർ, പബ്ലിക് പ്രോസിക്യൂട്ടർ, ജില്ലാ നഴ്സിങ് ഓഫീസർ, ഫോറൻസിക് വിദഗ്ധൻ എന്നിവർ ബോർഡിൽ അംഗങ്ങളാകും.
ആരോഗ്യവകുപ്പ് നേരത്തെ രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം സംബന്ധിച്ച് റഫറൻസിനായി മാത്രമായിരിക്കും അത് ഉപയോഗിക്കുക എന്നതും വ്യക്തമാക്കിയിട്ടുണ്ട്.






