തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെ പോറ്റിക്ക് നേരെ ഷൂ ഏറ്. ബിജെപി ആയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ്. പണിക്കറാണ് ചെരിപ്പെറിഞ്ഞത്. നിലവിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പത്തനംതിട്ട ഹെഡ്ക്വാർട്ടർ ക്യാംപിൽ എത്തിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിലേക്കു മാറ്റാനുള്ള സാധ്യതയുണ്ട്.
അറസ്റ്റിനു ശേഷമുള്ള ആദ്യ പ്രതികരണത്തിൽ തന്നെ കുടുക്കിയതാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി. തന്നെ കുടുക്കിയവർ നിയമത്തിനു മുന്നിൽ വരും, അന്വേഷണം നടത്തുന്നവർ സത്യം കണ്ടെത്തും, എന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐടി അന്വേഷണം തുടരുന്നതിനിടെ, തെളിവെടുപ്പിനായി പോറ്റിയെ ബെംഗളൂരുവിലടക്കം വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും.






