Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോമഡി പറയാനുള്ളപ്പോൾ മാത്രമാണ് ഞങ്ങൾ സംസാരിക്കുന്നത്; അഹാനയെ കുറിച്ച് മനസ്സുതുറന്ന് ദിയ കൃഷ്ണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളികൾക്ക് സുപരിചിതരായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഇവരുടെ യൂട്യൂബ് ചാനലുകൾക്കും പ്രായഭേദമന്യേ ആരാധകരേറെയാണ്. തന്റെ മുപ്പതാം പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് കൃഷ്ണകുമാറിന്റെ ഏറ്റവും മൂത്ത മകളും നടിയും ഇൻഫ്ളുവൻസറുമൊക്കെയായ അഹാന ഏറ്റവുമൊടുവിൽ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തുകൊണ്ട് അഹാനയുടെ സഹോദരി ദിയ കൃഷ്ണ പറഞ്ഞ കാര്യങ്ങളും വൈകാതെ തന്നെ സോഷ്യലിടങ്ങളിൽ വൈറലായി.

”വീട്ടിൽ അമ്മുവുമായി ഏറ്റവും കൂടുതൽ അടിയുണ്ടാക്കിയിട്ടുള്ളത് ഞാനാണ്. ഇപ്പോഴും അടിയുണ്ടാക്കുന്നതും ഞാൻ തന്നെയാണ്. എന്തോ വല്ലാത്ത ബോണ്ടിംഗ് ഉണ്ട്. ജനിച്ച് വീണപ്പോൾ തന്നെ കുട കൊണ്ട് തലയ്ക്കടിച്ചത് കൊണ്ടായിരിക്കും. അമ്മു എന്നെയാണ് അടിച്ചത്. അമ്മുവിന് അറ്റൻഷൻ പെട്ടെന്ന് കിട്ടാതായതിന്റെ വിഷമം ആയിരുന്നെന്ന് തോന്നുന്നു. കാരണം വീട്ടിലെ സ്റ്റാർ ആയിരുന്നു.

അമ്മുവിന് ലീഡർഷിപ്പ് ക്വാളിറ്റി നല്ലത് പോലെയുണ്ട്. ഫാമിലിയായി ട്രിപ്പ് പോകുമ്പോൾ നമ്മളായിരുന്നെങ്കിൽ തേഞ്ഞേനെ എന്ന് ഞാനും ഇഷാനിയും തമ്മിൽ പറയും. അമ്മു എങ്ങനെ ഡീൽ ചെയ്തു എന്ന് ഞങ്ങൾ ആലോചിക്കും. പല സ്ഥലത്തും പല ഭാഷയിൽ അമ്മു സംസാരിക്കും. ഞങ്ങളാണെങ്കിൽ ഫാമിലി തിരിച്ച് വരില്ല. ലണ്ടനിൽ തന്നെ നിൽക്കും. നമ്മുടെ കുടുംബത്തിൽ അമ്മുവിന് മാത്രമേ അത് പറ്റൂ. അമ്മുവും അമ്മയും ഏത് സ്ഥലത്ത് പോയാലും എത്ര മണിക്ക് എണീറ്റാലും ആ സ്ഥലം മുഴുവൻ നടന്ന് തീർത്തിട്ടേ തിരിച്ച് വീട്ടിൽ വരൂ. എനിക്കും അച്ഛനും ഒട്ടും ആ ക്വാളിറ്റി ഇല്ല. ചോറും കറിയും കിട്ടിയില്ലെങ്കിൽ ഞങ്ങൾ വരില്ല എന്ന് പറഞ്ഞ് അവിടെ എവിടെയെങ്കിലും ഇരിക്കും. ഏതു സാഹചര്യവും അഡാപ്ട് ചെയ്യുന്ന ആളാണ് അമ്മു. എന്നേക്കാൾ മൂത്തയാൾ ആയതിനാൽ ഓമിയുടെ അടുത്ത് കുറേക്കൂടി കെയർ അമ്മുവിനുണ്ട്. ഞങ്ങൾ വീട്ടിൽ ഇത്രയും സംസാരിക്കാറില്ല. ഞങ്ങൾ തന്നെ കുടയെടുത്ത് അടിക്കും, തെറി വിളിക്കും. എന്നിട്ട് മാറി ഇരിക്കും. എന്തെങ്കിലും കോമഡി പറയാനുള്ളപ്പോൾ മാത്രം പറയും. അപ്പോഴാണ് ഞങ്ങൾ ആകെ സംസാരിക്കുന്നത്”, എന്നാണ് അഹാനയുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തുകൊണ്ട് ദിയ കൃഷ്ണ പറഞ്ഞത്.‌‌

Recent News

Advertisement
WhiteswanTV Footer