പാലക്കാട്: കൊപ്പം പുലാമന്തോൾ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ജീപ്പ് തലകീഴായി മറിഞ്ഞു. അപകടത്തിൽ ജീപ്പിലിരുന്ന രണ്ട് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു.
ആസാം സ്വദേശികളായ മുഹമ്മദ് റിബൂൾ ഹുസൈൻ , ഖലിലുൽ റഹ്‌മാൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പ്രാഥമിക ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്.




