തിരുവനന്തപുരം: ബാലരാമപുരം മംഗലത്തുകോണം കാട്ടുനട ക്ഷേത്രത്തിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് ഏകദേശം ഒരുമണിയോടെയായിരുന്നു സംഭവം. ടാക്സി സർവീസ് നടത്തുന്ന ഓട്ടോറിക്ഷയിൽ വന്ന പ്രതികൾ, ക്ഷേത്രത്തിലെ പുതിയ നടപ്പന്തലിന് സമീപം സ്ഫോടകവസ്തു എറിഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
പ്രതികൾ ആദ്യം ക്ഷേത്രത്തിൻ്റെ മുന്നിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്. എന്നാൽ ഇത് പൊട്ടിയില്ല. ഇതിനെ തിരിച്ചറിഞ്ഞ പ്രതികൾ വാഹനം തിരിച്ച് വന്ന ശേഷം വീണ്ടും സ്ഫോടകവസ്തു എറിയുകയായിരുന്നു.
ഇതു ബോധപൂർവം സൃഷ്ടിക്കാൻ നടത്തിയതാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഓട്ടോറിക്ഷ ഉടമയെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും, അന്വേഷണം തുടരുകയാണെന്നും ബാലരാമപുരം പൊലീസ് അറിയിച്ചു.




