കൊല്ലം: കൊല്ലത്ത് വിൽപനയ്ക്കായി എംഡിഎംഎ കൊണ്ടുവന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇഞ്ചവിള സ്വദേശി മിഥുൻ കെ. പോൾ, കരീപ്ര മടന്തക്കോട് സ്വദേശി ശ്യാം കുമാറുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 1.3 ഗ്രാം എംഡിഎംഎ യും നാല് പാക്കറ്റുകളിലായി സൂക്ഷിച്ച ലഹരി വസ്തുക്കളും പിടിച്ചെടുത്തു.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ നൽകിയ നിർദ്ദേശത്തെ തുടർന്ന് ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചൻന്റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇന്നലെ രാത്രി 8.30ഓടെയാണ് ഡാൻസാഫ് സംഘവും കൊട്ടിയം പൊലീസും ചേർന്ന് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പൊലീസും പിടിച്ചെടുത്തിട്ടുണ്ട്.




