Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മോൻതാ ചുഴലിക്കാറ്റ്; കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ചയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടത്. ശനിയാഴ്ചയോടെ ഇത് തീവ്ര ന്യൂനമർദമാകും. ഞായറാഴ്ച ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റിനു ‘മോൻതാ’ എന്ന പേര് നിർദേശിച്ചത് തായ്‌ലാൻഡാണ്. മണമുള്ള പൂവെന്നാണ് ഈ വാക്കിന്റെ അർഥം. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങാനാണ് സാധ്യത, കൂടാതെ ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടുബാധിക്കില്ല. എന്നാൽ കനത്തമഴ തുടരും. 27, 28 തീയതികളിൽ മഴ ശക്തമാകും. 29-നുശേഷം കുറച്ചുദിവസം മഴ കുറയും.

ഓറഞ്ച് അലർട്ട്

തിങ്കളാഴ്ച: കണ്ണൂർ, കോഴിക്കോട്

യെല്ലോ അലർട്ട്

ശനി: കാസർഗോഡ്, കണ്ണൂർ

ഞായർ: കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ

തിങ്കൾ: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ്

ചൊവ്വ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.

Greeshma Celine Benny

Advertisement
WhiteswanTV Footer