മൈസൂര്‍: കര്‍ണാടകയിലെ ബേഗൂരില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. രണ്ടു മരണം. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയില്‍ അബ്ദുല്‍ ബഷീര്‍ (54), സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ (28) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ഗുണ്ടല്‍പേട്ട് ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ബഷീറിന്റെ ഭാര്യ നസീമ, സഹോദരിയുടെ മകനും മരണപ്പെട്ട ജഫീറയുടെ ഭര്‍ത്താവുമായ മുഹമ്മദ് ഷാഫി, ഷാഫിയുടെ മകന്‍ ഹൈസം ഹാനാന്‍ (1്) എന്നിവരെ മൈസൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. തായ്ലന്‍ഡിലെ ടൂര്‍ കഴിഞ്ഞ് ബംഗളൂരു വിമാനത്താവളത്തിലിറങ്ങിയ ശേഷം നാട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. വയനാട് നിന്നും ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അപകടസ്ഥലത്തേക്ക് തിരിച്ചു.


