പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വയോധികനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂച്ചിക്കൂട്ടത്തിൽ നാരായണനാണ് മരിച്ചത്. കൊതകുറുശ്ശി ഒറ്റപ്പാലത്തിലെ മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് പോകുന്ന റോഡിലാണ് സംഭവം. മരണകാരണം വ്യക്തമല്ല. ഒറ്റപ്പാലം പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ആൺകുട്ടികളോട് ലൈംഗികാതിക്രമം: 72-കാരന് മൂന്നുവർഷം തടവും പിഴയും
ഇടുക്കി: ചെറുതോണിയിൽ സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയകേസിൽ എഴുപത്തിരണ്ടുകാരനായ വ്യാപാരിക്ക് മൂന്നുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്തു വീട്ടിൽ ചാക്കോ മത്തായി(72)യെയാണ് ഇടുക്കി അതിവേഗ പോക്സോ









