Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം സ്വീകരിച്ച 5 കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റാഞ്ചി: ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു.

സിംഗ്ഭൂം ജില്ലയിലെ ചായ്ബാസ നഗരത്തിലെ സര്‍ദാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്.

തലസ്സീമിയ രോഗ ബാധിതനായ ഏഴു വയസ്സുകാരന് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.

ബ്ലഡ് ബാങ്കില്‍നിന്ന് സ്വീകരിച്ച രക്തം വഴിയാണ് എച്ച്‌ഐവി ബാധിച്ചതെന്ന് ഈ കുട്ടിയുടെ കുടുംബം ആരോപിച്ചതിനുപിന്നാലെ വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാവിലെ മറ്റ് നാലു കുട്ടികള്‍ക്കുകൂടി എച്ച്‌ഐവി പോസിറ്റീവ് ആയെന്ന് വ്യക്തമായത്. എല്ലാവരും തലസ്സീമിയ രോഗം ബാധിച്ചവരാണ്.

ആദ്യം എച്ച്‌ഐവി ബാധിച്ച കുട്ടി ബ്ലഡ് ബാങ്കില്‍നിന്ന് 25 യൂണിറ്റ് രക്തം സ്വീകരിച്ചതായി അധികൃതര്‍ പറയുന്നു. എന്നാല്‍ ഒരാഴ്ച മുന്‍പാണ് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്.

ഒരു വട്ടം ഉപയോഗിച്ച സൂചി വീണ്ടും ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ളവയിലൂടെ എച്ച്‌ഐവി പകരാമെന്ന് ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. സുശാന്തോ മാജീ അറിയിച്ചു.

സര്‍ക്കാരിന്റെ അന്വേഷണ സംഘം സര്‍ദാര്‍ ആശുപത്രി ബ്ലഡ് ബാങ്കും പീഡിയാട്രിക് ഐസിയുവും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

നിലവില്‍ ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയില്‍ 515 എച്ച്‌ഐവി പോസിറ്റീവ് കേസുകളുണ്ട്. 56 തലസ്സീമിയ രോഗികളുമുണ്ട്.

ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതര കൃത്യവിലോപം നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ശേഖരിക്കുന്ന രക്തം ക്യത്യമായി പരിശോധിക്കപ്പെടുന്നില്ലെന്നും, രേഖകള്‍ ശരിയായി സൂക്ഷിക്കപ്പെടുന്നില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കപ്പെടുന്നില്ലെന്നും ഇവര്‍ കണ്ടെത്തി. ഇക്കാര്യങ്ങള്‍ സംഘം സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer