തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും.രാവിലെ 11 മണിക്ക് ഇന്ദിരാഭവനിലാണ് ചടങ്ങ്. ചടങ്ങിൽ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബും പങ്കെടുക്കും. എന്നാൽ പ്രതിപക്ഷ നേതാവും, രമേശ് ചെന്നിത്തലയും വ്യക്തിഗത പരിപാടികൾ കാരണം ചടങ്ങിൽ പങ്കെടുക്കില്ല.
ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിനെ തടർന്നാണ് വൈസ് പ്രസിഡന്‍റായിരുന്ന ജനീഷിനെ അധ്യക്ഷനാക്കിയത്. അബിൻ വര്‍ക്കിയെ പ്രസിഡന്‍റാക്കത്തതിൽ ഐ ഗ്രൂപ്പ് കടുത്ത അമര്‍ഷത്തിലാണ്. ചുമതലയേൽക്കൽ ചടങ്ങിന് പിന്നാലെ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ചേരും. ഈ യോഗത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനും പങ്കെടുക്കും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ചചെയ്യാനാണ് സാധ്യത.




