അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോൻത’ ചുഴലിക്കാറ്റ് അതിവേഗം ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിൽ കനത്ത മഴയും, ശക്തമായ കാറ്റും ശക്തിയേറിയ തിരമാലകൾക്കും സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരമോ രാത്രിയിലോ ആന്ധ്രയിലെ കാക്കിനടയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് കരതൊടും. 100–110 കിലോമീറ്റർ വേഗതയിൽ തീവ്ര ചുഴലിക്കാറ്റായി മോൻത കരതൊടുമെന്നാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച രാത്രി വൈകി വരെ നെല്ലൂരിനും ശ്രീകാകുളത്തിനും ഇടയിലുള്ള ആന്ധ്രാ തീരത്ത് 4.7 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ വീശുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പ്രവർത്തനം ആരംഭിച്ചു. മോൻത ചുഴലിക്കാറ്റ് മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിൽ ശക്തി പ്രാപിക്കുന്നതായാണ് ദുരന്ത നിവാരണ വകുപ്പ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ഭക്ഷണം, മെഡിക്കൽ ടീമുകൾ എന്നിവ സജ്ജമാക്കിയതായി അധികൃതർ വ്യക്തമാക്കി.




