ക്വാലെ: കെനിയയിലെ തീരദേശ മേഖലയായ ക്വാലെയിൽ ചൊവ്വാഴ്ച പുലർച്ചെ വിനോദസഞ്ചാര വിമാനം തകർന്നുവീണ് 12 പേർ മരിച്ചു. മാസായി മാര നാഷണൽ റിസർവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.12 പേർക്ക് കയറാവുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.
ഡയാനി എയർസ്ട്രിപ്പിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള കുന്നും വനപ്രദേശവും ചേർന്നിടത്താണ് വിമാനം തകർന്നുവീണത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ക്വാലെ കൗണ്ടി കമ്മീഷണർ സ്റ്റീഫൻ ഒറിൻഡെ അറിയിച്ചു.
അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.





