ചെന്നെെ: കാഞ്ചീപുരം ഹെെവേയിൽ വൻ കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് മലയാളികളെ അറസ്റ്റ് ചെയ്ത തമിഴ്‌നാട് പൊലീസ്. സന്തോഷ്, സുജിത് ലാൽ, ജയൻ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം, പാലക്കാട്, തൃശൂർ സ്വദേശികളാണ് ഇവർ. കഴിഞ്ഞ ഓഗസ്റ്റിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന കേസിലാണ് അറസ്റ്റ്.മുംബയ് സ്വദേശിയുടെ കാർ തടഞ്ഞായിരുന്നു മോഷണം.
പിടിയിലായവർ അന്യസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് വ്യക്തമാക്കി. സംഘത്തിലെ മറ്റ് 10 പേരെ കണ്ടെത്താൻഅന്വേഷണം ആരംഭിച്ചു. ഇതിനായി കാഞ്ചീപുരം പൊലീസ് കേരളത്തിലേക്ക് എത്തി.




