Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിദ്ധാര്‍ത്ഥ ഫൈന്‍ ജ്വല്ലേഴ്‌സ് ബ്രാന്‍ഡ് അംബാസഡറായി ശ്രീമതി. നന്ദമൂരി തേജസ്വിനി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലുങ്കിലെ ഏറ്റവും പ്രശസ്തമായ ജൂവലറി ബ്രാന്‍ഡ് ആയ സിദ്ധാര്‍ത്ഥ ഫൈന്‍ ജ്വല്ലേഴ്‌സ് ബ്രാന്‍ഡ് അംബാസഡറായി ശ്രീമതി. നന്ദമൂരി തേജസ്വിനി സ്ഥാനമേറ്റു. തന്റെ മുത്തച്ഛനായ ഇതിഹാസ താരം ശ്രീ നന്ദമൂരി താരക രാമറാവുവിന്റെയും പിതാവ് നന്ദമൂരി ബാലകൃഷ്ണയുടെയും വിശിഷ്ടമായ പാരമ്പര്യം മുന്നോട്ട് കൊണ്ട് പൊയ്‌ക്കൊണ്ടാണ് ശ്രീമതി. നന്ദമൂരി തേജസ്വിനി, ഈ ജനപ്രിയ ജ്വല്ലറി ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായി എത്തുന്നത്. തേജസ്വിനിയുടെ ഭര്‍ത്താവ് ശ്രീ മത്തുകുമല്ലി ശ്രീ ഭരത്, ബഹുമാന്യനായ അക്കാദമിക് വിദഗ്ദ്ധനും രാഷ്ട്രീയനേതാവും വിശാഖപട്ടണത്തെ പ്രതിനിധീകരിക്കുന്ന ബഹുമാനപ്പെട്ട പാര്‍ലമെന്റ് അംഗവുമാണ്.

നന്ദമൂരി കുടുംബത്തിനും തെലുങ്ക് സിനിമയുടെ ആരാധകര്‍ക്കും ഒരു സുപ്രധാന നിമിഷമാണ് ഇത്. തെലുങ്ക് സംസ്ഥാനങ്ങളിലെ ഏറ്റവും പ്രശസ്തമായ ജ്വല്ലറി ബ്രാന്‍ഡുകളിലൊന്നായ സിദ്ധാര്‍ത്ഥ ഫൈന്‍ ജ്വല്ലേഴ്‌സ് ആയുള്ള ഈ സഹകരണം, തേജസ്വിനിയുടെ കലാപരമായ യാത്രയിലെ ഒരു പുതിയ അധ്യായത്തെ അടയാളപ്പെടുത്തുക മാത്രമല്ല, നന്ദമൂരി കുടുംബത്തിന്റെ സാംസ്‌കാരിക സ്വാധീനത്തിന്റെയും പൊതു ഇടപഴകലുകളുടെയും പാരമ്പര്യം തുടരുകയും ചെയ്യുന്നു.

ഇതിനു വേണ്ടി ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട തേജസ്വിനി തന്റെ ചാരുതയും ആകര്‍ഷകമായ സാന്നിധ്യവും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ദൈവത്വത്തിന്റെ ആള്‍രൂപമായി ആണ് താരം സ്‌ക്രീനിലെത്തിയത്. നന്ദമൂരി കുടുംബത്തിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് കൊണ്ട്, തേജസ്വിനി അഭിനയത്തിലും നൃത്തത്തിലും അസാധാരണമായ വൈഭവം ആണ് പ്രദര്‍ശിപ്പിച്ചത്. ഇത് തന്റെ അരങ്ങേറ്റമായിരുന്നിട്ടും, പരിചയസമ്പന്നനായ ഒരു കലാകാരന്റെ ആത്മവിശ്വാസവും വൈദഗ്ധ്യവും അവര്‍ പ്രകടിപ്പിച്ചു. ഡി. യമുന കിഷോര്‍ സംവിധാനം ചെയ്ത ഈ ബ്രാന്‍ഡ് പ്രമോഷണല്‍ വീഡിയോ തേജസ്വിനിയുടെ മനോഹാരിതയും കയ്യടക്കവും ഗംഭീരമായി പകര്‍ത്തിയിട്ടുണ്ട്.

ബൃന്ദാ മാസ്റ്ററുടെ നൃത്തസംവിധാനം, എസ് തമന്റെ മനോഹരമായ സംഗീതം എന്നിവ ഈ വീഡിയോക്ക് പകര്‍ന്നു നല്‍കിയ ഊര്‍ജം വളരെ വലുതാണ്. കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആയ സെലിബ്രിറ്റി ഡിസൈനര്‍ ശ്രീമതി. നാഗിനി പ്രസാദ് വെമൂരി, ശ്രീമതി. ശ്രീമതി മത്തുകുമില്ലി, ശ്രീമതി. ശ്രീദുര്‍ഗ കത്രഗഡ എന്നിവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ , സംഘടനയെ പ്രതിനിധീകരിച്ച് സംസാരിച്ച ശ്രീ വെമൂരി കൃഷ്ണ പ്രസാദ്, ശ്രീമതി. നന്ദമൂരി തേജസ്വിനി ബ്രാന്‍ഡ് അംബാസഡറായി എത്തിയതിലുള്ള സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.

ബ്രാന്‍ഡ്- സിദ്ധാര്‍ത്ഥ ഫൈന്‍ ജ്വല്ലേഴ്‌സ്, ബ്രാന്‍ഡ് അംബാസഡര്‍- ശ്രീമതി. നന്ദമൂരി തേജേശ്വിനി, സംവിധാനം- ഡി. യമുന കിഷോര്‍, സംഗീതം- തമന്‍ എസ്.
എഡിറ്റര്‍- നവീന്‍ നൂലി, ഛായാഗ്രഹണം- അയങ്ക ബോസ്, കലാസംവിധായകന്‍- അവിനാഷ് കൊല്ല, സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍- ഡബ്ബൂ രത്‌നാനി, നൃത്തസംവിധായകന്‍- ബ്രിന്ദ.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer