തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്കജ്വര മരണം. കൊല്ലം പാലത്തറ സ്വദേശിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ മരിച്ചത്. ഈ മാസം ഇതുവരെ 12 പേരാണ് അമീബിക്ക് മസ്തിഷ്കജ്വരം മൂലം മരിച്ചത്. ഒക്ടോബറിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം ചിറയിൻകീഴ് അഴൂർ സ്വദേശി രോഗബാധയെ തുടര്ന്ന് മരിച്ചിരുന്നു. സോഡിയം കുറവിനെ തുടർന്ന് പ്രവേശിപ്പിച്ച ഇവർക്ക് 10 ദിവസം മുമ്പ് നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.




