തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. പവന് 200 രൂപ കുറഞ്ഞെങ്കിലും വില ഇപ്പോഴും 90,000ത്തിന് മുകളിലാണ്. ഇന്നലെ രണ്ട് തവണയായി 1,320 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,200 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് പണം നൽകണം.
യുഎസ് ഫെഡ് നിരക്ക് കുറച്ചതിന്റെ പ്രതീക്ഷകൾ മങ്ങുന്നതും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മെച്ചപ്പെടുന്നതും സ്വർണ്ണത്തിന്റെ വില കുറയുന്നതിന് കാരണമാകുന്നുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.


