വിശാഖപട്ടണം: ശ്രീകുളത്തെ ദുരന്തത്തിൽ ക്ഷേത്ര ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുൻകൂര്‍ അനുമതിയില്ലാതെയെന്ന് പൊലീസ്. ആന്ധ്രാ സര്‍ക്കാരിന്‍റെ പ്രത്യേക അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും. മുൻകൂർ അനുമതി വാങ്ങാതെയാണ് ക്ഷേത്രം നിർമ്മിച്ചെന്നും പൊലീസിനെ അറിയിക്കാതെയാണ് ഉത്സവം സംഘടിപ്പിച്ചതെന്നും വ്യക്തമായതോടെയാണ് നടപടി. പരിക്കേറ്റ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
നിരവധി സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിക്കും ദുരന്തത്തിൽ ജീവൻ നഷ്ടപ്പട്ടു. 15 പേർക്ക് പരിക്കേറ്റു. ക്ഷേത്രത്തിൽ ഉൾക്കൊള്ളാവുന്നതിന്‍റെ എട്ട് മടങ്ങിലേറെ ആളുകൾ ദർശനത്തിന് എത്തിയതാണ് കാസി ബുഗ്ഗയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദുരന്തത്തിന് ഇടയാക്കിയത്. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അര ലക്ഷം രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും.




