Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വളയിട്ട കൈകള്‍ തിളങ്ങുകയാണ്; ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യൻ വനിതകൾ, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 52 റൺസ് വിജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: കായിക ചരിത്രത്തില്‍ മറ്റൊരു അധ്യായം കുറിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. വനിതാ ക്രിക്കറ്റ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഏതൊരു ഭാരതീയനും അഭിമാനിക്കാനുള്ള സന്ദര്‍ഭമാണിത്. ദീപ്തി ശര്‍മയും,ഷഫാലി വര്‍മയും ഗ്രൗണ്ടിൽ തീപ്പൊരി പാറിച്ചു. പകരക്കാരിയായിയെത്തിയ ഷഹാലി വര്‍മ എണ്‍പത്തിയേഴ് റണ്‍സും രണ്ട് വിക്കറ്റും നേടി. മഴയില്‍ തണുത്തുറഞ്ഞു കിടന്ന മൈതാനത്തെ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ഇവര്‍ മുന്നേറിയത്. ഒരു ഘട്ടത്തില്‍ കളി കൈവിട്ട് പോകുമെന്ന്‌ കരുതിയപ്പോൾ ഇന്ത്യന്‍ സിംഹങ്ങള്‍ കരുത്തോടെ ഫീല്‍ഡിങ്ങില്‍ കളം ഉറപ്പിച്ചു.

ഫൈനലില്‍ അര്‍ധ സെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നപ്പോള്‍ ബോളിങ്ങിലും ദീപിതി ശര്‍മ തിളങ്ങി. എന്തൊകൊണ്ടും ഭാരതത്തിലെ സ്ത്രീകള്‍ പുരുഷന്മാര്‍ കൈയടക്കി വാണ മേഖലകളില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്ന് കായികയിനത്തിലൂടെയും മറ്റ് ഇടങ്ങളിലൂടെയും തെളിയിക്കുകയാണ്.

നവി മുബൈയില്‍ പെയ്ത കനത്ത മഴയുടെ മരവിപ്പില്‍ നിന്ന് ഇന്ത്യന്‍ അഭിമാനത്തെ വാനോളമുയര്‍ത്താന്‍ അവർക്ക് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇരുനൂറ്റിതൊണ്ണൂറ്റിയെട്ട് റണ്‍സ് എടുത്ത്. കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ ഈ റണ്‌സ് മതിയോയെന്ന് തോന്നുന്ന സന്ദര്‍ഭത്തിലും ഫീല്‍ഡിലും ബോളിലും മായിക പ്രകടനം കാഴ്ചവെച്ചു കൊണ്ട് ഇന്ത്യ തിരിച്ചു വന്നു. ഇത് കേവലമൊരു വിജയമല്ല, മറിച്ച് അനേകം ഭാരതീയ വനിതകള്‍ക്ക് ജീവിതത്തില്‍ മുന്നോട്ട് കുതിക്കാന്‍ പ്രചോദനമായ ഒരു അടയാളമായി മാറുന്നു. കായികയിനത്തിലുമെന്നല്ല പല മേഖലകളിലും സ്ത്രീ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിന് കരുത്തേകാന്‍ ഈ വിജയം ഉറപ്പായും ശക്തിപകരും.

Advertisement
WhiteswanTV Footer