Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബലാത്സംഗ കേസില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി അണ്ണമലൈ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. കോയമ്പത്തൂര്‍ ബലാത്സംഗക്കേസില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് അണ്ണാമലൈ മോശമായി പ്രതികരിച്ചത്.

എനിക്ക് ആവശ്യമുള്ളപ്പോള്‍ മാത്രമേ സംസാരിക്കൂ എന്നും ഞാന്‍ നിങ്ങളുടെ കമ്പനിയില്‍ ആണോ ജോലി ചെയുന്നത്? നിങ്ങള്‍ എനിക്ക് ശമ്പളം തരുന്നുണ്ടോ എന്നൊക്കെയാണ് അണ്ണാമലൈ പ്രതികരിച്ചത്. കൂടാതെ നിങ്ങള്‍ സൗജന്യമായി അല്ലല്ലോ പണിയെടുക്കുന്നത്. ശമ്പളം വാങ്ങുന്നില്ലേ? എന്നെ ഭീഷണിപ്പെടുത്തേണ്ട എന്നും അണ്ണാമലൈ പറഞ്ഞു.

വിഷയത്തില്‍ അണ്ണാമലൈക്കെതിരെ ബിജെപി നടപടി എടുക്കണമെന്ന് ചെന്നൈ പ്രസ് ക്ലബ്ബ് ആവശ്യപ്പെട്ടു. അണ്ണാമലൈയുടെ വ്യക്തിപരമായ വിഷയങ്ങള്‍ ഒന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചിട്ടില്ല, പ്രതിപക്ഷത്തെ പ്രധാനനേതാവ് എന്ന നിലയിലാണ് പ്രതികരണം തേടിയത്. മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല എന്നും പ്രസ് ക്ലബ്ബ് വ്യക്തമാക്കി.

കോയമ്പത്തൂരില്‍ എംബിഎ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലാണ് എഎന്‍ഐയുടെ മാധ്യമപ്രവര്‍ത്തകന്‍ അണ്ണാമലൈയോട് പ്രതികരണം തേടിയത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer