Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

319 രൂപയ്ക്ക് രണ്ട് ലിറ്റർ വെളിച്ചെണ്ണ; വമ്പൻ ഓഫറുമായി സപ്ലൈകോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സപ്ലൈകോയുടെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഒട്ടേറെ പദ്ധതികളും ഓഫറുകളും പ്രാബല്യത്തിൽ. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനമാരംഭിച്ചു. കാർഡിന് 319 രൂപ നിരക്കിൽ സപ്ലൈകോ വിൽപനശാലകളിൽ പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കിൽ കാർഡൊന്നിന് പ്രതിമാസം 20 കിലോഗ്രാം അരി നൽകിയിരുന്നത് സ്ഥിരമാക്കി.

സ്ത്രീകൾക്ക് സബ്സിഡിയിതര ഉത്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകിത്തുടങ്ങി. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നൽകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില 25ശതമാനം വിലക്കുറവിൽ നൽകും. യു.പി.ഐ മുഖേന പണം അടയ്ക്കുകയാണെങ്കിൽ 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്ക് അഞ്ചു രൂപ വിലക്കുവിലും കിലോയ്ക്ക് 88 രൂപ വിലയുള്ള ശബരി അപ്പം പൊടിയും പുട്ടുപൊടിയും 44 രൂപയ്ക്കും ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് 5% വിലക്കുറവിൽ ലഭിക്കും.

Recent News

Advertisement
WhiteswanTV Footer