ചാലക്കുടി: ചാലക്കുടി നഗരസഭ കൗൺസിലറും പൊതുപ്രവർത്തകനുമായ തോമസ് മാളിയേക്കൽ (60) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.നഗരസഭയിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.
വാർഡിലെ ജനകീയ നേതാവായിരുന്ന തോമസ് മാളിയേക്കൽ സാമൂഹിക രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.മൃതദേഹം നിലവിൽ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച നടക്കും. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.






