Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലപ്പുറം ജില്ലാ ഭരണകൂടത്തിന് ഭിന്നശേഷി മേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: സംസ്ഥാനത്ത് ഭിന്നശേഷി മേഖലയില്‍ വേറിട്ട സേവനങ്ങള്‍ കാഴ്ച്ചവെച്ച മികച്ച ജില്ലാ ഭരണകൂടത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം മലപ്പുറം ജില്ലാ ഭരണകൂടത്തിന്.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍,സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരങ്ങള്‍ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് പ്രഖ്യാപിച്ചത്.
ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി നടപ്പാക്കിയ വിവിധ നൂതന പദ്ധതികളും സാമൂഹ്യനീതി വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെയും, ട്രോമാ കെയര്‍ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങളുടെ ഏകീകരണവും നിരന്തര നിരീക്ഷണങ്ങളുമാണ് ജില്ലാ ഭരണകൂടത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള ഭിന്നശേഷിക്കാര്‍ക്ക് രക്ഷാകര്‍തൃത്വം ഉറപ്പാക്കുന്നതിനുള്ള വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് കലക്ടറുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പ്രത്യേക പി എസ് സി കോച്ചിംഗ്, എബിലിറ്റി കഫേകള്‍, ബാരിയര്‍ ഫ്രീ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിവരധി നൂതന ഇടപെടലുകള്‍, ഭിന്നശേഷി മേഖലയില്‍ 24 മണിക്കൂറും സന്നദ്ധസേവനം ഉറപ്പു വരുത്തുന്നതിനുള്ള ”കെയര്‍” പദ്ധതി, ഭിന്നശേഷി സൗഹൃദ ഓഫീസുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തി.

വിദ്യാ കിരണം, വിദ്യാജ്യോതി തുടങ്ങിയ സാമൂഹിക നീതി വകുപ്പിന്റെ വിവിധ പദ്ധതികള്‍ വഴി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ മലപ്പുറം ജില്ലക്ക് കഴിഞ്ഞു. നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള ഭിന്നശേഷിക്കാര്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നല്‍കിയത് മലപ്പുറം ജില്ലയാണ്.

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക പിഎസ്സി ക്ലാസുകള്‍ നടത്തുന്നു. പല ഭിന്നശേഷിക്കാര്‍ക്കും ജോലി കരസ്ഥമാക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ സര്‍വീസിലെ വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ ജോലി പ്രതീക്ഷിച്ചിരിക്കുന്നുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer