സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അശാസ്ത്രീയ റോഡ് നിർമ്മാണം; അപകടങ്ങൾ പതിവാകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കൊയിലാണ്ടി – എടവണ്ണ സ്റ്റേറ്റ് ഹൈവേയിൽ കരുമല വളവിൽ അപകടങ്ങൾ പതിവാകുന്നു.അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമാവുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.

റോഡ് നിർമാണത്തിന് ശേഷം ഇതുവരെ 80 ഓളം ചെറുതും വലുതുമായ വാഹന അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഈ അപകടങ്ങളിൽ 5 പേർ മരണപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ ഇന്നും ചികിത്സയിൽ കഴിയുന്നു. അപകട വളവിൽ റോഡിൽ ചെറുതും വലുതുമായ കുഴികൾ രൂപപ്പെടുന്നത് പതിവാണ്, കൺസ്ട്രക്ഷൻ കമ്പനിയുടെ നിർമാണത്തിലെ ആശാസ്ത്രീയതയാണ് റോഡ് പൊളിഞ്ഞുപോകുന്നതിന് കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു.

പൊതുമരാമത്ത് വകുപ്പിലും ബന്ധപ്പെട്ട എല്ലാ ഭരണ സംവിധാനങ്ങളിലും നിരന്തരം പരാതി അറിയിച്ചിട്ടും റോഡിന്റെ ശോചനീയാവസ്ഥ അതേപോലെ തുടരുകയാണ്. പരാതിയും പ്രതിഷേധവും വലിയ രീതിയിൽ ഉയരുമ്പോൾ ചാക്കിൽ കെട്ടി കൊണ്ടുവരുന്ന ടാർ മൺവെട്ടി കൊണ്ട് ഉറപ്പിച്ച് പോകുന്ന തൊഴിലാളികളും സ്ഥിരം കാഴ്ച ആണെന്ന് പ്രദേശ വാസികൾ പറയുന്നു

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.