കോഴിക്കോട്: പുനർ നിർമിച്ച ഓമശേരി ഉരുളോത്ത് നിസ്കാര പള്ളി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പള്ളി പരിപാലന കമ്മിറ്റി പ്രസിഡന്റ് വി.കെ സൈനുദ്ദീൻ ഫൈസി അധ്യക്ഷനായി.ചോലക്കൽ ജുമാ മസ്ജിദ് മുദരിസ് ശാഫി അഹ്സനി പെരുവയൽ മുഖ്യപ്രഭാഷണം നടത്തി. വി.കെ ഹിഷാം ഖിറാഅത്ത് നിർവഹിച്ചു.
കോൺട്രാക്ടർ ജോൺസൺ മംഗലത്തിനെ ആദരിച്ചു.
സയ്യിദ് അലി അക്ബർ തങ്ങൾ കൊളത്തക്കര, പി.വി അബ്ദുറഹ്മാൻ, സി. ഇബ്രാഹിം മുസ്‌ലിയാർ,നാസർ ഫൈസി കൂടത്തായി, സി.കെ ഹുസൈൻ നിബാരി, കെ. മൊയ്തു മൗലവി,പി.കെ മുഹമ്മദ്,കെ. മുഹമ്മദ് ബാഖവി, ഇളമന ഹരിദാസ്, സി.കെ അബ്ദുറഹിമാൻ മുസ്‌ലിയാർ,യു.പി.സി അബൂബക്കർ കുട്ടി ഫൈസി, സൈനുൽ ആബിദീൻ അഹ്സനി, എം.പി മുഹമ്മദ് അഷ്റഫ്, യു.കെ മുഹമ്മദ് ഹാജി, യു. ഹുസൈൻ, യു. അഹമ്മദ് കുട്ടി ഹാജി, യു. അബൂബക്കർ, യു. ഇബ്രാഹിം, മുസ്ഥഫ മുണ്ടുപാറ എന്നിവർ സംസാരിച്ചു






