കോഴിക്കോട് : ഉണ്ണികുളം പഞ്ചായത്തിലെ 15–ാം വാർഡ് സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള ചർച്ചയിൽ കോണ്ഗ്രസ് ലീഗ് പ്രവർത്തകർ ചേരി തിരിഞ്ഞ് പ്രതിഷേധിച്ചു. നിലവിൽ ലീഗ് മെമ്പർ ഉള്ളതും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ധാരണ പ്രകാരം ഈ തവണ സീറ്റ് കോൺഗ്രസിനാണ് എന്ന് തീരുമാനിച്ചിട്ടുള്ളതുമായിരുന്നു എന്നാൽ സീറ്റ് വിഭജന ചർച്ചയിൽ കോൺഗ്രസിന് തീരുമാനിച്ച സീറ്റ് ലീഗിനു നൽകാനുള്ള യുഡിഎഫ് മുന്നണിയുടെ പെട്ടന്നുണ്ടായ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നിലവിൽ ഉണ്ടായിരുന്ന വാർഡ് കമ്മിറ്റി പിരിച്ചുവിട്ട് സ്വന്തം സ്ഥാനാർഥിയെ കോൺഗ്രസ് പ്രവർത്തകർ നിർത്തിയിരിക്കുന്നത്.
മുനീർ കാരാട്ടുമ്മലാണ് ഇവിടെ പ്രവർത്തകരുടെ സ്ഥാനാർഥി. 2020ൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നൽകിയ കരാർ പാലിക്കാതെ വാർഡ് വിഭജനം നടത്തിയെന്നും വാർഡിലെ പ്രവർത്തകർ ആരോപികുന്നു, വാർഡ് വിഭജനത്തിന് ശേഷം വിജയ സാധ്യത കൂടിയ വാർഡുകളെല്ലാം ലീഗ് തിരഞ്ഞെടുക്കുകയും അല്ലാത്തവ കോൺഗ്രസിന് നൽകുന്നു എന്നുമാണ് പ്രവർത്തകർ ആരോപിക്കുന്നത്.






