Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയമസഭാ സ്ഥാനാർത്ഥിയെ വാർഡിൽ പരീക്ഷിക്കാൻ ഒരുങ്ങി ഇടത് മുന്നണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന എൽഡിഎഫിന്റെ 70 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെ 76 ഡിവിഷനുകളാണ് കോര്‍പ്പറേഷനിലുള്ളത്. ആറ് ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്‌.

സിപിഐഎം 59, സിപിഐ 8, കേരള കോണ്‍ഗ്രസ് മാണി 3, ജെഡിഎസ് 2, എന്‍സിപി 2, കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍ എന്നിവയ്ക്ക് ഒന്നു വീതം എന്നിങ്ങനെയാണ് സീറ്റ് വിഹിതം. പൂണിത്തൂറ, മട്ടാഞ്ചേരി, ഗിരിനഗര്‍, കടവന്ത്ര, പെരുമാനൂര്‍, പനമ്പിള്ളി നഗര്‍ തുടങ്ങിയവയാണ് പ്രഖ്യാപിക്കാന്‍ ബാക്കിയുള്ള ഡിവിഷനുകള്‍.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ യുഡിഎഫ് നേതാക്കള്ളും ഇടംനേടിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ഇടതുപക്ഷത്തിന്റെ ഭാഗമായ അഞ്ച് പേരും മുസ്‌ലിം ലീഗില്‍ നിന്നെത്തിയ ഒരാളുമാണ് പട്ടികയിലുള്ളത്. ഗ്രേസി ജോസഫ്, പിഎം ഹാരിസ്, എംബി മുരളീധരന്‍, എ ബി സാബു, ഷീബ ഡ്യൂറോം, കെ ജെ പ്രകാശന്‍ എന്നിവരാണിവര്‍.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാജി ജോര്‍ജ് പ്രണതയെയും സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. എറണാകുളം നോര്‍ത്ത് ഡിവിഷനിലാണ് ഷാജി ജോര്‍ജ് മത്സരിക്കുന്നത്. നിലവില്‍ കൗണ്‍സിലര്‍മാരായ ഒമ്പത് പേര്‍ വീണ്ടും മത്സരിക്കുന്നുണ്ട്. 40 വയസ്സില്‍ താഴെയുള്ള ഏഴ് പേര്‍ മത്സരരംഗത്തുണ്ട്. ആകെ 43 വനിതാ സ്ഥാനാര്‍ത്ഥികളാണുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer