തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 240 രൂപ താഴ്ന്ന് 92,040 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയായി. രാജ്യാന്തര സ്വർണവില ഔൺസിന് 7 ഡോളർ താഴ്ന്ന് 4,107 ഡോളറിൽ എത്തി.
നവംബർ 5 നു രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് 94000 രൂപയ്ക്ക് പുറത്ത് നൽകണം. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,551 രൂപയും, പവന് 1,00,408 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,413 രൂപയും പവന് 75,204 രൂപയുമാണ് വില.




