തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്നലെ പവന് 600 രൂപ വർദ്ധിച്ചതിന് ശേഷമാണ് ഇന്ന് പവന് 560 രൂപ കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില 94,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 93,760 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.
ആഗോള വിപണികളിലെ ഇടിവിന്റെ തുടർച്ചയാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. ആഭ്യന്തര സ്വർണ്ണ വിലയിലുണ്ടായ ഇടിവിന് പ്രധാന കാരണം ആഗോള സൂചനകൾ ദുർബലമായതാണ്. വെള്ളി വിലയിലും നേരിയ ഇടിവ് തുടർന്നു, കിലോയ്ക്ക് 100 രൂപ ഇടിഞ്ഞ് 90,900 രൂപയിലെത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.



