സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആലത്തൂർ ഉപജില്ലാ കലോത്സവത്തിൽ ബാനർ വിവാദം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ആലത്തൂർ ഉപജില്ലാ കലോത്സവത്തിൽ വിദ്യാർത്ഥി സംഘടനാ ബാനർ വിവാദം അധ്യാപകർ പ്രതിഷേധവുമായി രംഗത്ത്. ആലത്തൂർ കിഴക്കഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ല കലോത്സവ വേദിയിൽ വിദ്യാർത്ഥി സംഘടന സ്ഥാപിച്ച ബാനറുകൾ ഔദ്യോഗിക പ്രവേശന കവാടം മറച്ചുവെച്ചതിനെ തുടർന്ന് വലിയ വിവാദമാണ് രൂപപ്പെട്ടിരിക്കുന്നത്.

പുലർച്ചയോടെ സ്ഥാപിച്ച ബാനർ ശ്രദ്ധയിൽപ്പെട്ടതോടെ അധ്യാപകർ സ്ഥലത്തെത്തി ബാനറിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു. കലോത്സവത്തിന്റെ ഔദ്യോഗിക സജീകരണവും വേദിയുടെ ആകർഷതയും ബാധിക്കുന്ന തരത്തിലുള്ള ഈ പ്രവർത്തനത്തിന് എതിരെ ശക്തമായ പ്രതികരണമാണ് ഉണ്ടായത്.

കലോത്സവത്തിന്റെ മുഖച്ഛായയായ പ്രധാന പ്രവേശന കവാടം മുഴുവൻ മറഞ്ഞു പോകുന്ന രീതിയിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. കലോത്സവം ഒരു ശുദ്ധമായ കലാസാംസ്കാരിക വേദിയായിരിക്കെ സംഘടനാപരമായ പ്രചരണം അപ്രസക്തമാണെന്നും അധ്യാപകർ പറഞ്ഞു

. സംഭവത്തെക്കുറിച്ച് ചെറിയ വാദപ്രതിവാദങ്ങൾ നടന്നെങ്കിലും സംഘാടകരുടെ ഇടപെടലിലൂടെ പ്രശ്നം ശമിച്ചു. ബാനർ പിന്നീട് മാറ്റി സ്ഥാപിക്കുന്നതോടെയാണ് കലോത്സവ വേദിയിൽ സാധാരണ നില പുനസ്ഥാപിച്ചത്. വിദ്യാർത്ഥി സംഘടനകൾക്ക് കലോത്സവത്തോടുള്ള പങ്കാളിത്തം സ്വാഗതാർഹമെങ്കിലും വേദിയുടെ ഔദ്യോഗിക സംവിധാനങ്ങളിൽ ഇടപെടൽ ഒഴിവാക്കണമെന്ന് അധ്യാപകർ മുന്നറിയിപ്പ് നൽകി.

അതേസമയം ഉപജില്ലാ കലോത്സവ പരിപാടികൾ നിശ്ചിത ക്രമത്തിൽ മുന്നോട്ടു പോവുകയാണ്. വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു കൊണ്ട് വേദി കലാരംഗമായി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.