കണ്ണൂര്‍: പാലത്തായി പീഡന കേസില്‍ ബിജെപി നേതാവ് കടവത്തൂര്‍ സ്വദേശി കെ പത്മരാജന്‍ കുറ്റക്കാരനെന്ന് വിധിച്ച് കോടതി. തലശ്ശേരി അതിവേഗ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
പാനൂര്‍ പാലത്തായില്‍ 10 വയസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസിലാണ് വിധി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.
ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കേസില്‍ പരാതി വ്യാജമാണെന്നും എസ്ഡിപിഐ ഗൂഢാലോചനയെന്നുമായിരുന്നു ബിജെപി ആരോപണം. അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ കേസില്‍ സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തില്‍ ആയിരുന്നു.






