കോട്ടയം: മുണ്ടക്കയം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 22-ാം വാർഡ് (മൈലത്തടി) സ്ഥാനാർത്ഥി നിർണയത്തിനായി ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ കയ്യാകളിയും കസേരയേറും നടന്നു. മുൻ മണ്ഡലം പ്രസിഡൻ്റ് നൗഷാദ് ഇല്ലിക്കലിൻ്റെ കണ്ണാടി കൂട്ടയടിയിൽ പൊട്ടി ബാങ്ക് പ്രസിഡൻ്റും മുതിർന്ന നേതാവുമായ റോയ് മാത്യം കപ്പലുമാക്കലിന് മർദ്ദനമേറ്റു.

2 തവണ ദയനീയമായി തോറ്റ നൗഷാദ് ഇല്ലിക്കൽ വീണ്ടും സീറ്റിനായി അവകാശമുനയിച്ചതാണ് തർക്കത്തിന് തുടക്കം. ഇന്നലെ ചേർന്ന വാർഡ് കമ്മിറ്റി യോഗത്തിൽ 12-ൽ 8 പേർ റോയി മാത്യം കപ്പല്യമാക്കലിനും 2 പേർ നൗഷാദ് ഇഴിക്കലിനും അനുകൂലമായി നിന്നിരുന്നു.

ഒന്നിലധികം പേരുവന്നതിനാൽ തീരുമാനം കോർ കമ്മിറ്റിക്ക് വിടുകയുണ്ടായി ഒരു അംഗം വി.ടി. അയൂബ് ഖാൻ പങ്കെടുക്കാതിരുന്നതും കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം സലിം നൗഷാദ് ഇല്ലിക്കലിന് മൗനാനുവാദം കൊടുത്ത് യോഗത്തിൽ നിന്ന് വിട്ടു നിന്നതായും പറയപ്പെടുന്നു. ബ്ലോക്ക് പ്രസിഡൻ്റ് ബിനു മറ്റക്കരയും മണ്ഡലം പ്രസിഡൻ്റ് K.S രാജുവും മികവ് കാട്ടാത്തതും . പ പ്രശ്നം സകീർണമാക്കുന്നു. മുണ്ടക്കയം പഞ്ചായത്തിൽ കോൺഗ്രസിൻ്റെ നില പരിതാപകരമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു.




