സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പുലാമന്തോൾ പഞ്ചായത്ത് തല എൽ പി കായികമേള അരങ്ങേറി

മലപ്പുറം : പുലാമന്തോൾ ഗ്രാമപഞ്ചായത്ത് എൽ.പി തല കായിക മേള ആലഞ്ചേരി ഗ്രൗണ്ടിൽ അരങ്ങേറി. പതിനൊന്ന് സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കായികമേളയ്ക്ക് ഇത്തവണ ആതിഥേയത്വം വഹിച്ചത് എ. യു.പി സ്കൂൾ പുലാമന്തോൾ ആണ്. എ.യു.പി സ്കൂൾ പിടിഎ പ്രസിഡണ്ട് സത്യപാലന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വളപുരം ജി. എം. യു പി സ്കൂൾ പ്രധാന അധ്യാപകൻ ഷാജിമോൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ എയുപിഎസ് സ്കൂളിന്റെ  പ്രധാനാധ്യാപകൻ  സുനിൽ മാസ്റ്റർ സ്വാഗതം പറഞ്ഞു. ചെറു ബാല്യങ്ങളുടെ ഈ പോരാട്ടത്തിന് സഹപാഠികളും അധ്യാപകരും നാട്ടുകാരും രക്ഷിതാക്കളും  സാക്ഷ്യം വഹിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ പെരിന്തൽമണ്ണ ബി.പി.സി സന്തോഷ് കുമാർ, പെരിന്തൽമണ്ണ എ. ഇ.ഒ കുഞ്ഞു മൊയ്തു എന്നിവർ പങ്കെടുത്തു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ എ.യു.പി.എസ് ചെമ്മല ജേതാക്കളായി. ചടങ്ങിൽ പ്രധാനധ്യാപകർ, പി. ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ആൺകുട്ടികളോട് ലൈംഗികാതിക്രമം: 72-കാരന് മൂന്നുവർഷം തടവും പിഴയും

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയകേസിൽ എഴുപത്തിരണ്ടുകാരനായ വ്യാപാരിക്ക് മൂന്നുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്തു വീട്ടിൽ ചാക്കോ മത്തായി(72)യെയാണ് ഇടുക്കി അതിവേഗ പോക്സോ

Read More »

കണ്ടും മിണ്ടിയും ഇരുവർ: പൂർണരൂപം ഇന്നിറങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും തമ്മിൽ നടന്ന അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. കഴിഞ്ഞ ദിവസം ഇറങ്ങിയ അഭിമുഖത്തിന്റെ

Read More »

ഓണ്‍ലൈന്‍ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതി പിടിയിൽ

തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 54.44 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി പോയിക്കര വീട്ടില്‍ ജംഷാദ് ആണ് തൃശൂര്‍ റൂറല്‍

Read More »

റോഡിൽ ചിഹ്നം വരയ്ക്കരുത്; മാർഗനിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പുകമ്മിഷൻ. പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വൃത്തികേടാക്കുന്നതിനുമെതിരേ കടുത്തനടപടിയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ മുന്നറിയിപ്പുനൽകി. റോഡിൽ വലിയ ചിഹ്നങ്ങളും അടയാളങ്ങളും വരയ്ക്കരുത്.

Read More »

വില കുറഞ്ഞു, സ്വർണ്ണ പ്രേമികൾക്ക് നേരിയ ആശ്വാസം

കൊച്ചി: ദിവസങ്ങളുടെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സംസ്ഥാനത്ത് 22 കാരറ്റ് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് 22 കാരറ്റ്

Read More »

ചൈനീസ് നിക്ഷേപങ്ങളിലെ നിയന്ത്രണം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം

മുംബൈ: ചൈനയിൽ നിന്നുള്ള വ്യവസായ നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര വാണിജ്യമന്ത്രിപീയൂഷ് ഗോയൽ അറിയിച്ചു. ആഭ്യന്തര ഉത്പാദന ശേഷി വർധിപ്പിക്കുകയും ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും

Read More »
Advertisement