കോഴിക്കോട് : വടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് പൂർണമായി ഹരിതച്ചട്ടം പാലിക്കാൻ ബ്ലോക്ക് ഗ്രാമ ഭരണാധികാരികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരടങ്ങുന്ന യോഗം തീരുമാനിച്ചു. നോമിനേഷൻ നൽകുമ്പോൾ സ്ഥാനാർത്ഥി അടക്കം അഞ്ചുപേരും മൂന്ന് വാഹനവും മാത്രം അനുവദിക്കും.
പ്രചരണ വിവരങ്ങൾ പോലീസ് അധികാരികളെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർ അജിത്ത് ജോൺ ( സർവ്വേ വിഭാഗം) അധ്യക്ഷതവഹിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ബിഡിഒ ദീപു രാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെഎം സത്യൻ പറമ്പത്ത് പ്രഭാകരൻ, യുഎറഹീം, പി കെ പ്രീത, ടി ടി പത്മനാഭൻ, പ്രദീപ് ചോമ്പാല , എൻ പി ഭാസ്കരൻ, കെ രഞ്ജിത്ത് കുമാർ , തുടങ്ങിയവർ സംസാരിച്ചു






