മലപ്പുറം: തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ പുഷ്‌പാർച്ചന, അനുസ്മരണവും സംഘടിപ്പിച്ചു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. ഗോപാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി അധ്യക്ഷതവഹിച്ചു, സി. വി. വിമൽ കുമാർ, ശറഫുദ്ധീൻ കണ്ടത്തിയിൽ, രാജേഷ് പരന്നെക്കാട്, വിജയൻചെമ്പഞ്ചേരി, നാസർ പൊറുർ,മണി എഴുർ, സി. വി. ജയേഷ്, വിനോദ്. പി, മണികണ്ഠൻ വഴുതക്കാട്, സുജേഷ്. കെ. എസ് എന്നിവർ പ്രസംഗിച്ചു.






