തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് സംവിധായകന് ബോയപതി ശ്രീനു ഒരുക്കുന്ന ‘അഖണ്ഡ 2: താണ്ഡവം’ എന്ന ചിത്രത്തിലെ ‘ദ് താണ്ഡവം’ എന്ന ഭക്തി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. കല്യാണ്‍ ചക്രവര്‍ത്തി വരികള്‍ രചിച്ച ഗാനം ആലപിച്ചത് ശങ്കര്‍ മഹാദേവന്, കൈലാഷ് ഖേര്‍, ദീപക് ബ്ലൂ എന്നിവര്‍ ചേര്‍ന്നാണ്.
തമന് എസ് ആണ് ഈ ഗാനത്തിന് ഈണം നല്‍കിയത്. 2025 ഡിസംബര്‍ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’, ഇവരുടെ മുന്‍ ചിത്രമായ ‘അഖണ്ഡ’യുടെ തുടര്‍ച്ച ആയാണ് അവതരിപ്പിക്കുന്നത്.
14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. മുംബൈ ജുഹുവിലെ പിവിആര്‍ മാളില്‍ നടന്ന ചടങ്ങിലാണ് ‘ദ് താണ്ഡവം’ ഗാനം റിലീസ് ചെയ്തത്.
ചിത്രത്തില്‍ നിന്ന് പുറത്തു വരുന്ന ആദ്യ ഗാനമാണ് ഇത്. ശിവ ഭഗവാന്റെ അഘോര അവതാരമായി ബാലകൃഷ്ണയുടെ കഥാപാത്രം നടത്തുന്ന ശിവ താണ്ഡവം ആണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.
അഘോരികളുടെ നടുവില്‍, അദ്ദേഹം നൃത്തമാടുന്ന ഈ ഗാനം, അതിന്റെ സംഗീതം കൊണ്ടും ദൃശ്യങ്ങളുടെ പശ്ചാത്തലം കൊണ്ടും അതി തീവ്രമായ ആത്മീയതയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഭക്തിസാന്ദ്രമായ ഗാനമായി ഇത് മാറുമെന്ന് ഇതിനോടകം ഉറപ്പായിക്കഴിഞ്ഞു. അടുത്തിടെ ചിത്രത്തിന്റെ ബ്ലാസ്റ്റിംഗ് റോര്‍ വീഡിയോയും റിലീസ് ചെയ്തിരുന്നു
ചിത്രത്തിന്റെ ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ കാന്‍വാസില്‍ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തില്‍ ബാലകൃഷ്ണയെ അവതരിപ്പിക്കുന്നത്. അഖണ്ഡ ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ ആക്ഷനും ഡ്രാമയും ഉള്‍പ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ടീസറും ബ്ലാസ്റ്റിംഗ് റോര്‍ വീഡിയോയും ഇപ്പോള്‍ പുറത്തു വന്ന ഗാനവും കാണിച്ചു തരുന്നത്. സംയുക്ത മേനോന് ആണ് ചിത്രത്തിലെ നായിക. പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹര്‍ഷാലി മല്‍ഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
രചന, സംവിധാനം- ബോയപതി ശ്രീനു, നിര്‍മ്മാതാക്കള്‍- രാം അചന്ത, ഗോപി അചന്ത, ബാനര്‍- 14 റീല്‍സ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി,
ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമന് എസ്, എഡിറ്റര്‍- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസര്‍- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മണ്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.




