തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം തടവും 2,55,000 രൂപ പിഴയും ശിക്ഷ .
തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജ് ജയ പ്രഭുവാണ് വിധി പ്രസ്താവിച്ചത്.
പഴുവില്‍ കുറുമ്പിലാവ് സ്വദേശിയായ തോട്ട്യാന്‍ വീട്ടില്‍ ജോമി (40) യെയാണ് കോടതി ശിക്ഷിച്ചത്.
കേസിന്റെ വിചാരണ വേളയില്‍ 11 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
പിഴത്തുക അടക്കാതിരുന്നാല്‍ പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരും. അന്തിക്കാട് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ദാസ് പി.കെ., ജി.എ.എസ്.ഐ. അരുണ്‍ കുമാര്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
എസ്.എച്ച്.ഒ. ദാസ് പി.കെ. ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.






